ഇന്നും ഞാനൊരു സ്വപ്നം കണ്ടു
എന്നും ഞാനോരോ സ്വപ്നം കാണും
ഇന്നലെയും കണ്ടൊരു സ്വപ്നം
ഇനി നാളെയും മറ്റൊരു സ്വപ്നം
കണ്ണില്ലാതൊരു കാതില്ലാതൊരു
കഥയില്ലാത്തൊരു കവിയുടെ സ്വപ്നം
കനിവില്ലാത്ത കരുണയില്ലാത്ത
കുരുടന്മാരുടെ സുന്ദര സ്വപ്നം
നെന്ചിനുള്ളില്‍ തീയില്ലെന്നൊരു
ചന്തമെഴുന്നൊരു പെണ്ണിന്‍ സ്വപ്നം
ഇന്നൊരു പന്തും പൊട്ടുകയില്ലെന്നൊരു
കുഞ്ഞിന്‍ സ്വപ്നം !
കത്തിയ വയറിന്‍ നോവ് കുറക്കാന്‍
ഒരു പിടി അരിയുടെ അമ്മ സ്വപ്നം
അക്ഷരമോന്നുകുരുന്നിന് നല്കാന
അച്ചന് തോന്നിയ നല്ലൊരു സ്വപ്നം !
ഇനിയും തോക്കുകള്‍ ചോര പോഴിക്കില്ലെന്നര്‍ക്കോ
തോന്നിയ വെറുമൊരു സ്വപ്നം
അമൃതവുമായവനരികില്‍ വരുമെന്നവളുടെ
സുരഭിലമായൊരു സ്വപ്നം !
അവനവനടിമ ചങ്ങല പൊട്ടിച്ചെറിയാന്‍ പണ്ടൊരു
വിപ്ലവ സ്വപ്നം
മരണം കൊണ്ടു മനസ്സു നിരക്കാനപരന്
പണ്ടേ ഭ്രാന്തന്‍ സ്വപ്നം
സ്വപ്നം കണ്ടു നടക്കാനെനിക്ക്
ഇന്നൊരു ഉത്ടോപ്പ്യന്‍ സ്വപ്നം !
Wednesday, November 26, 2008
Tuesday, November 25, 2008
നോഹയുടെ പെട്ടകം
നോഹയുടെ പെട്ടകത്തിലെ മുട്ടനെലി
കുഞ്ഞെലിയോടുപറഞ്ഞു
കര കാണാതെ നമ്മള്‍ മരിക്കും
അല്ലെങ്ങില്‍ ആ കഴുകന്റെ വായില്‍ പെടും
അവന്റെ പെണ്ണിന് വിശക്കുന്നുന്ടത്രേ
അതുമല്ലെങ്ങില്‍ ആ പാമ്പ് പെണ്ണിന്റെ വയറ്റില്‍
അവളുടെ ആര്‍ത്തി പിടിച്ച നോട്ടം നീ കണ്ടില്ലേ
ദൈവം തിരഞ്ഞെടുത്തവരല്ലേ നമ്മള്‍
നല്ലവര്‍ , നീ വെറുതെ പേടിക്കുന്നു
പേടിയില്ലതക്കുന്ന മരുന്ന് മനുഷ്യന്‍
കണ്ടു പിടിക്കും ഭാവിയില്‍
അന്ന് നിന്റെ പേടി മാറിടും
പക്ഷെ കുഞ്ഞേ അത് വരെ നീ പേടിയില്ലാതെ
ദൈവത്തെ വിശ്വസിച്ചു ..
വേണ്ട ഞാന്‍ ഒരറ്റം കരണ്ട് തുടങ്ങട്ടെ
കര കാണും വരെ എങ്ങിലും !

പെരുച്ചാഴി
കുഴികളില്‍ നിറയുന്ന നീറുന്ന മൌനം
പനിക്ക് മരണത്തിന്റെ തീക്ഷ്ണ ഗന്ധം !
വിശപ്പിനെ ഉപേക്ഷിച്ചു അവര്‍ കൊണ്ടു പോയ
പ്രതീക്ഷയുടെ കരച്ചില്‍ എവിടെയോ കെട്ട്
തേയിലയുടെ മുകളില്‍ വീഴുന്ന നശിച്ച മഴ
കിടക്കാന്‍ , ഉണ്ണാന്‍ ഒക്കെ ഉള്ളവന്
മഴ ഭംഗിയാണത്രെ !
വിനോദം വികസിച്ച മഷിയില്‍
ഒബാമയും ഒസാമയും ഒപ്പം ചിരിച്ചു
എലികള്‍ ഈ ഭൂമിയില്‍ ഉണ്ടായതു
നന്നായി മോളെ
പക്ഷെ ഒരു ചൂടിനു ഒരു തീ നാളം
കടം തരാന്‍ ആരുണ്ട് ?
ബീഡിപ്പുക ഊതിയ ചുണ്ടിനു
ചൂടുകൊടുത്തു ... ആ ചൂടില്‍ ചുട്ട പെരുച്ചാഴി !

Thursday, November 20, 2008
ഓര്‍മ്മകള്‍ മരിക്കാത്ത വഴികള്‍ !
ഒരു വേനല്‍ പാളി അടര്‍ന്നു വീണ പോലെ
ഒരു മഞ്ഞു ശിഖരം അലിഞ്ഞു ചേര്ന്നപോലെ
സിരകളില്‍ നിറയും പഴം വീഞ്ഞ് ലഹരിയായ്
ഓര്‍മ്മയായ് നാദമായ് നീ പയ്യെ വന്നോ ?
മരണം കടപുഴകി വീഴുന്ന പുഴയില്‍
മധുരമായ് കുയിലുകള്‍ പാടുന്ന വേളയില്‍
അരയില്‍ അമൃതവും അനുരാഗവും പേറി
പ്രകൃതി നാണിച്ചു നിന്ന സന്ധ്യയില്‍
ഇമകളിലായിരം ചുടു നോവോളിപ്പിച്ചു
ചടുലമാം കരളിന്റെ ഈറന്‍ തിളപ്പിച്ചും
വിരഹമായ് ദുഖമായ കനിവിന്റെ കാലമായ്
ചെറു ചെരാതിന്‍ വെളിച്ചം തെളിച്ചു നീ .
ഇരവിന്റെ നഖരുകള്‍ കൂര്‍ത്തു നിന്നോരാ
കുളിരിന്‍ കരിമ്പടം വാരിപ്പുതച്ചു നീ
ഇരുളില്‍ നിനവിന്റെ തീരങ്ങളില്‍
വെറുമൊരു മയില്‍ പീലി തണ്ട് ശേഷിച്ചു
വെറുമൊരു ചിരിയില്‍ ചോര മണക്കുന്ന
മാനം മഴയായ് പെയ്തു പെയ്തോടുങ്ങവേ
അരികില്‍ അകലങ്ങളില്‍ എവിടെയോ
എങ്ങോ .. ഇണയെ തിരഞ്ഞൊരു രാപ്പാടി കേഴുന്നു .
ഇനിയും വരാത്ത വസന്തവും തേടി
മിഴികളിലഴലിന്റെ സ്വപ്നം കരിഞ്ഞു പോയ് ....
പുഴയും നിലാവും നീ നടന്നൊരാ വഴിയും
പൂക്കളും പുലരിയും എങ്ങോ മറഞ്ഞു പോയ് ..

Wednesday, November 19, 2008
ഗാനം , ആലാപനം , ആസ്വാദനം !
ഇപ്പൊ നാടിലെങ്ങും റിയാലിറ്റി ഷോകള്‍ എന്നപേരില്‍ പ്രസിദ്ധമായ സംഗീത പരിപാടികള്‍ അരങ്ങു തകര്‍ക്കുന്ന കാലമാണല്ലോ . ഈയിടെ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍ സംഭാഷണം ഈ വിഷയത്തിലേക്കും തിരിഞ്ഞു. സുഹൃത്ത് അല്‍പ സ്വല്പം സംഗീതം പഠിച്ചതും ഇപ്പോഴും പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ആളായത് കൊണ്ടും എനിക്ക് ഈ വിഷയത്തില്‍ താല്‍പ്പര്യം ഉണ്ടായത് കൊണ്ടും ആവാം സംഭാഷണം നീണ്ടു പോയത് . ഈ പരിപാടികളെ പറ്റിയും അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പറ്റിയും അദ്ദേഹത്തിന്റെ അഭിപ്രായം അറിയുന്നതിനും വേണ്ടി കൂടി ആണ് ഞാന്‍ സംഭാഷണത്തെ ഈ വിഷയത്തിലേക്ക് തിരിച്ചു വിട്ടതും. പക്ഷെ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഈ പരിപാടികള്‍ സ്ഥിരമായി കാണാറില്ല എന്ന മറുപടിയാണ് നല്കിയത് . എങ്കിലും ഇതു കൊണ്ടു ഒരു പ്രയോജനമുണ്ടായി . സിനിമ ഗാനങ്ങളെ പറ്റിയും ഗായകരെയും സംവിധായകരെയും ആസ്വാദകരയും ഒക്കെ ഉള്ള ഒരു ചര്‍ച്ചക്ക് അത് വഴിയൊരുക്കി.
തീര്‍ച്ചയായും ഒരു ചലച്ചിത്ര ഗാനംആദ്യം ജനിക്കുന്നത് സംവിധായകന്റെ മനസ്സില്‍ ആണ്. തന്റെ ചിത്രത്തില്‍ ഏത് സന്ദര്‍ഭര്‍ത്തില്‍ അല്ലെങ്ങില്‍ ഏത് സാഹചര്യതിലായിരിക്കണം ഒരു ഗാനം അത് പ്രേക്ഷകരോട് എന്തായിരിക്കണം സംവദിക്കേണ്ടത് എന്നും തീരുമാനിക്കുന്നത് ആ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ. ഈ കാര്യത്തില്‍ ഓരോ സംവിധായകര്‍ക്കും അവരുടെ സ്വന്തമായ ഒരു ശൈലി ഉണ്ടായിരിക്കും . മലയാളത്തിലെ പ്രശസ്ഥരായ ഒട്ടു മിക്ക സംവിധായകരും ഈ കാര്യത്തില്‍ വ്യത്യസ്ഥമായ രീതി പുലര്‍ത്തുന്നവരാണ് . ചിലര്‍ പൂര്‍ണമായും സംഗീത സംവിധായകരെ ഈ ജോലി ഏല്‍പ്പിക്കുന്നു. മറ്റു ചിലര്‍ തനിക്ക് അടിസ്ഥാന പരമായി എന്താണ് വേണ്ടത് എന്ന് സംഗീത സംവിധായകനോട് പറയുകയും കഴിയുമെങ്ങില്‍ ഒത്തൊരുമിച്ചു തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചലച്ചിത്രത്തില്‍ ഒരു ഗാനത്തിന്റെ ദൃശ്യത്തിനും വളരെ അധികം പ്രാധാന്യമുണ്ട് . പ്രണയ ഗാനങ്ങളുടെ ദൃശ്യമല്ല ദുഃഗാനങ്ങളുടെതും വിരഹ ഗാനങ്ങളുടെതും . ഭക്തിഗാനങ്ങള്‍ ഹാസ്യരസപ്രധാനമായ ഗാനങ്ങള്‍ , തത്വചിന്താ പരമായ ഗാനങ്ങള്‍ ഇങ്ങനെ ഓരോ വിഭാഗത്തിലും പെടുന്ന ഗാനങ്ങളുടെ ദൃശ്യം വിവിധ വികാരങ്ങളെ പ്രേക്ഷകരിലേക്ക് സന്ക്രമിപ്പികാന്‍ ഉതകുന്നതായിരിക്കണം . അത് പോലെ തന്നെ ആ ഗാനങ്ങളുടെ സന്ഗീതവും സാഹിത്യവും ആലാപനവും ഒന്നു പോലെ ആസ്വാദ്യമായിരുന്നാല്‍ മാത്രമെ കാണികളുടെ മനസ്സില്‍ സംവിധായകന്‍ ഉദ്ദേശിച്ച വികാരങ്ങള്‍ ഉണര്‍ത്താന്‍ കഴിയു. ചുരുക്കത്തില്‍ ദൃശ്യവും ഗാനവും പരസ്പര പൂരകങ്ങളയിരിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും , അത്തരം ചിത്രങ്ങള്‍ വിജയിക്കാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു .
ഇനി ദൃശ്യത്തില്‍ നിന്നു അടര്‍ത്തി ഗാനത്തെ പറ്റി ചിന്തിക്കാം . സംഗീത സംവിധായകനും ഗാന രചയിതാവും പാടിയ ആളും ഉദ്ദേശിച്ച വികാരങ്ങള്‍ കൂടിയോ കുറഞ്ഞോ ഉള്ള അളവില്‍ ശ്രോതാവില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ , അതിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഒരു ഗാനം അതിന്റെ കര്‍മം നിറവേറ്റി എന്നും അങ്ങനെ മികച്ചതായി മാറി എന്നും പറയാം. ഒരു വികാരവും ജനിപ്പിക്കാത്ത ഗാനം എന്നല്ല ഏതൊരു കലാരൂപവും ഉപയോഗ ശൂന്യം തന്നെ ! ഈ വികാരങ്ങള്‍ എങ്ങനെ ആണ് ശ്രോതാവില്‍ ജനിപ്പിക്കുന്നത് . അവിടെ ആണ് സംഗീത സംവിധായകനും രചയിതാവും ഗായകന്‍ / ഗായിക യും പരീക്ഷിക്കപെടുന്നത്. താന്‍ ഉദ്ദേശിക്കുന്ന അളവില്‍ ഉദ്ദേശിക്കുന്ന വികാരം ഉണര്‍ത്താന്‍ , അത് ദുഖമോ സന്തോഷമോ വിരഹമോ വാല്സല്യമോ ഭക്തിയോ എന്തുമാകട്ടെ അതിനനുസൃതമായ ഒരു ഈണം കണ്ടെത്താന്‍ സംവിധായകന് കഴിയണം. ആ ഉദ്യമത്തില്‍ വിജയിക്കുന്ന സംവിധായകന്‍ തന്റെ ജോലിയിലും വിജയിക്കുന്നു. ഓരോ വരികളില്‍ മാത്രമല്ല ഓരോ വാക്കിലും , എന്തിന് ഓരോ അക്ഷരങ്ങളില്‍ പോലും താനുദ്ദേശിക്കുന്ന വികാരങ്ങളെ വിലക്കി ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയണം ! ഇങ്ങനെ യുള്ള ഗാനങ്ങള്‍ക്ക് മാത്രമെ കാലത്തെ അതിജീവിച്ചു നിലകൊല്ലനാവൂ. അവ സൃഷ്ടിക്കുന്ന സംഗീത സംവിധായകര്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നവരായും മാറുന്നു. കെ രാഘവന്‍ , ദേവരാജന്‍ , ദക്ഷിണa മൂര്‍ത്തി , ബാബുരാജ് , അര്‍ജുനന്‍ ... രവീന്ദ്രനും ജോണ്‍സന്‍ തുടങ്ങി മലയാളത്തില്‍ പ്രതിഭാസമ്പന്നരായ ഒട്ടേറെ സംഗീത ശില്‍പികള്‍ .എം എസ് വീ യെയും സലില്‍ ചൌധരിയെയും എം ബീ എസ് നെയും ഇലയരാജയെയും പോലെ അന്യ ഭാഷയില്‍ നിന്നും എത്തിയവരും ഒട്ടേറെ മികച്ച ഗാനങ്ങള്‍ നല്കി.
സംഗീതം പോലെ തന്നെ അതി പ്രധാനമാണ് രചനയും . ഇന്നത്തെ കാലഘട്ടത്തില്‍ പാട്ടിന്റെ സാഹിത്യം അത്രയ്ക്ക് പ്രധാനമല്ല എന്ന വാദം വളരെ ശക്തമായി തന്നെ ഉന്നയിക്കപ്പെടുന്നുണ്ട്. വരികളുടെ അര്‍ത്ഥവും ആഴവും അറിയാതെ തന്നെ തമിഴ് , ഹിന്ദി ഗാനങ്ങളും ആസ്വദിക്കപ്പെടുന്നുമുണ്ട് . സത്യം തന്നെ . പക്ഷെ അവ ആസ്വദി ക്കുന്നതിന്റെ അളവ് അര്‍ത്ഥ മറിഞ്ഞു ആസ്വദിക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവായിരിക്കും. ഒരു ഗാനത്തെ വീണ്ടും വീണ്ടും കെട്ട് പല വര്‍ഷങ്ങള്‍ക്കപ്പുറം കേട്ടാലും ആ ഗാനം ഉദ്ദേശിച്ച വികാരം മനസ്സില്‍ ഉണര്തനമെങ്കില്‍ മികച്ച സാഹിത്യത്തിനെ സാധിക്കുകയുള്ളൂ. വയലാറിന്റെ യും ഭാസ്കരന്റെയും ഒക്കെ ഗാനങ്ങള്‍ കാലാതിവര്‍ത്തിയായി നില്ക്കുന്നത് അവയുടെ രചന ഗുണം കൊണ്ടു തന്നെ ആണ്.
ശ്രുതിയും താളവും തെറ്റാതെ പാടുന്ന പത്തു പാട്ടുകാര്‍ ഉണ്ടെന്നു വയ്ക്കൂ. സാന്കെതികമായി ഈ പാട്ടുകാര്‍ എല്ലാം ഒരു പോലെ ആണെന്നും കരുതുക. ഇവര്‍ ഒരേ ഗാനമാലപിച്ചാല്‍ അത് ഒരു പോലെ ആയിരിക്കുമോ ? തീര്‍ച്ചയായും അല്ല . അപ്പോള്‍ സാന്കെതികവും ശാസ്ത്രീയവുമായ അറിവുകള്‍ക്കും കഴിവുകല്‍ക്കപ്പുരം ഒരു ഗായകനെ / ഗായികയെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം അല്ലെങ്കില്‍ ഘടകങ്ങള്‍ എന്താണ് . ഒന്നാമത്തെതു ശബ്ദം തന്നെ . ശ്രുതി ശുദ്ധമായ സ്വരം വ്യത്യസ്തമായ സ്വരം ഒക്കെ ചലച്ചിത്ര രംഗത്ത് വിജയം നേടാന്‍ അനിവാര്യമാണ്. ഇതിനപ്പുറത്തു നല്ല ഒരു ഗായകനെ / ഗായികയെ മികച്ച ഒരു ഗായികയും ഗായകനും ആകി മാറ്റഉന്നത് ഭാവമാണ്. ഓരോ ഗാനത്തിലും ഉള്‍ക്കൊള്ളുന്ന ഭാവം , ഓരോ വരിയിലും ഉള്‍ക്കൊള്ളുന്ന ഭാവം , ഓരോ വാക്കിലും ഉള്‍ക്കൊള്ളുന്ന ഭാവം, എന്തിന് ഓരോ അക്ഷരങ്ങളിലും തുളുമ്പുന്ന ഭാവം , അതാണ് പാട്ടുകാരനെ വ്യത്യസ്തനും പ്രിയപ്പെട്ടവനുമാക്കി മാറ്റുന്നത് . ഇതിന് ഭാഷയും ഉച്ചാരണവും ഗായകന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വാക്കിന്റെ ഒരു അക്ഷരത്തിന്റെ ഉച്ചാരണത്തിന് പലപ്പോഴും ഒരു ഗാനത്തിന്റെ ഭാവതിനെ തന്നെ സ്വാധീനിക്കാന്‍ കഴിയും . ഇതു പലപ്പോഴും ഗായകന്റെ / ഗായികയുടെ ജീവിത സാംസ്കാരിക പശ്ചാത്തലം പോലും ആശ്രയിച്ചുമായിരിക്കും ഇരിക്കുന്നത്. അതിനാല്‍ തന്നെ ഒരു ഗായകന്റെ കഴിവിനെ സ്വാധീനിക്കാന്‍ പഠിപ്പിനും ഗുരുക്കന്മാര്‍ക്കും എന്ന പോലെ തന്നെ വായനക്കും , കാഴ്ചക്കും, കേള്‍വിക്കും , കാലത്തിനും, ദേശത്തിനും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും എന്ന് വേണ്ട ഗായകനുമായി ബന്ധപ്പെട്ട എന്തിനും കഴിയും. യേശുദാസ് , ജയചന്ദ്രന്‍ .. തുടങ്ങി പ്രമുഖ ഗായകരോക്കെ തന്നെ സാന്കെതികതയിലുപരി അവരുടെ ഭാവ സാന്ദ്രമായ ആലാപനം കൊണ്ടാണ് ചിരപ്രതിഷ്ഠ നേടിയത് .
ആസ്വാദനം എല്ലാക്കാലത്തും ഒരു പോലെ ആണോ ? ഒരേ ഗാനം പലര്‍ ആസ്വദിക്കുന്നതും ഒരു പോലെ ആണോ ? എല്ലാ ഗാനങ്ങളും എല്ലാരും ആസ്വടിക്കുന്നുണ്ടോ ? ആസ്വാദനത്തിന്റെ അളവുകോല്‍ എന്താണ്. അങ്ങനെ ഒന്നുണ്ടോ ? പൊതുവായ അര്‍ത്ഥത്തില്‍ കാലമാണ് ആസ്വാദനത്തിന്റെ അളവുകോല്‍ എന്ന് പറയാം. ഇതു വെറും ജനെരലിസെഷന്‍ ആണ്. ഒരു പാട്ട് ഒരാള്‍ ആസ്വദിക്കുന്നത് തീര്‍ച്ചയായും ഒരു വ്യക്തി എന്നുള്ള നിലയില്‍ അയാളുടെ മനസ്സിനെ ആശ്രയിച്ചിരിക്കും . അതായത് ഒരേ ഗാനം തന്നെ രണ്ടു പേര്‍ ആസ്വദിക്കുന്നത് വേറെ വേറെ തലങ്ങളില്‍ നിന്നായിരിക്കും. നേരത്തെ പറഞ്ഞതു പോലെ ഒരാളുടെ ജീവിത പശ്ചാത്തലം , അറിവ് , ഭാഷ , ചിന്ത , സന്ഗീതവബോധം , തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇതിലും സ്വാധീനിക്കുനുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ വേറെയും . എന്‍കിലും മനുഷ്യനില്‍ ഒട്ടേറെ പൊതുവായ ഘടകങ്ങള്‍ ഉള്ളതിനാലും , അവ മറ്റു പല കാര്യങ്ങളില്‍ എന്ന പോലെ അവന്റെ കലാ ആസ്വധന ശേഷിയിലും വിശിഷ്യ സംഗീത ബോധത്തിലും ചിന്തയിലും പുലര്‍ത്തുന്ന സാമ്യതകള്‍ ചില ഗാനങ്ങളേയും രാഗ ങ്ങലെയുമൊക്കെ ഒരു ഭൂരിപക്ഷത്തിനു ഇഷ്ടപ്പെട്ടതാക്കി മാറ്റുന്നു. സമൂഹത്തിന്റെ പല നിലപാടുകളും കാലവും ഒക്കെ ഇതില്‍ സഹായകമായി വര്‍ത്തിക്കുന്നു.

Monday, November 17, 2008
ഒരു കവിത പോലെ മൌനം
മൌനം വീണുടഞ്ഞപ്പോള്‍ കഷ്ണം എ
കഷണം ബി യോട് ചോദിച്ചു
സഹോദര നീ മൂകനല്ല അല്ലെ ?
ബി അച്ഛന്റെ മൌനം പാലിച്ചു ,
പറയു നീ വെറും ഊമയാണോ
ബി അമ്മയുടെ മൂകത പ്രാര്‍ത്ഥിച്ചിരുന്നു
ക്ഷമയുടെ നെല്ലിപ്പലക വിറച്ച നിമിഷത്തില്‍
സീ എണ്ണ കഷ്ണത്തെ നോക്കി എ ആക്രോശിച്ചു
കൊല്ലവനെ ! പാവം ബി എന്നമൌനവും
അങ്ങനെ അലിഞ്ഞളിഞ്ഞില്ലാതെ യായി ...
അമ്മയെ പോലെ , അച്ഛനെ പോലെ ...
കഷണം ബി യോട് ചോദിച്ചു
സഹോദര നീ മൂകനല്ല അല്ലെ ?
ബി അച്ഛന്റെ മൌനം പാലിച്ചു ,
പറയു നീ വെറും ഊമയാണോ
ബി അമ്മയുടെ മൂകത പ്രാര്‍ത്ഥിച്ചിരുന്നു
ക്ഷമയുടെ നെല്ലിപ്പലക വിറച്ച നിമിഷത്തില്‍
സീ എണ്ണ കഷ്ണത്തെ നോക്കി എ ആക്രോശിച്ചു
കൊല്ലവനെ ! പാവം ബി എന്നമൌനവും
അങ്ങനെ അലിഞ്ഞളിഞ്ഞില്ലാതെ യായി ...
അമ്മയെ പോലെ , അച്ഛനെ പോലെ ...
Subscribe to:
Comments (Atom)