ഒരു വേനല്‍ പാളി അടര്‍ന്നു വീണ പോലെ
ഒരു മഞ്ഞു ശിഖരം അലിഞ്ഞു ചേര്ന്നപോലെ
സിരകളില്‍ നിറയും പഴം വീഞ്ഞ് ലഹരിയായ്
ഓര്‍മ്മയായ് നാദമായ് നീ പയ്യെ വന്നോ ?
മരണം കടപുഴകി വീഴുന്ന പുഴയില്‍
മധുരമായ് കുയിലുകള്‍ പാടുന്ന വേളയില്‍
അരയില്‍ അമൃതവും അനുരാഗവും പേറി
പ്രകൃതി നാണിച്ചു നിന്ന സന്ധ്യയില്‍
ഇമകളിലായിരം ചുടു നോവോളിപ്പിച്ചു
ചടുലമാം കരളിന്റെ ഈറന്‍ തിളപ്പിച്ചും
വിരഹമായ് ദുഖമായ കനിവിന്റെ കാലമായ്
ചെറു ചെരാതിന്‍ വെളിച്ചം തെളിച്ചു നീ .
ഇരവിന്റെ നഖരുകള്‍ കൂര്‍ത്തു നിന്നോരാ
കുളിരിന്‍ കരിമ്പടം വാരിപ്പുതച്ചു നീ
ഇരുളില്‍ നിനവിന്റെ തീരങ്ങളില്‍
വെറുമൊരു മയില്‍ പീലി തണ്ട് ശേഷിച്ചു
വെറുമൊരു ചിരിയില്‍ ചോര മണക്കുന്ന
മാനം മഴയായ് പെയ്തു പെയ്തോടുങ്ങവേ
അരികില്‍ അകലങ്ങളില്‍ എവിടെയോ
എങ്ങോ .. ഇണയെ തിരഞ്ഞൊരു രാപ്പാടി കേഴുന്നു .
ഇനിയും വരാത്ത വസന്തവും തേടി
മിഴികളിലഴലിന്റെ സ്വപ്നം കരിഞ്ഞു പോയ് ....
പുഴയും നിലാവും നീ നടന്നൊരാ വഴിയും
പൂക്കളും പുലരിയും എങ്ങോ മറഞ്ഞു പോയ് ..
Subscribe to:
Post Comments (Atom)
No comments:
Post a Comment