പോയ ഒരാഴ്ച ദൌര്‍ഭാഗ്യകരമായ കാഴ്ചകള്‍ കൊണ്ടു നിറഞ്ഞതായി . മനുഷ്യ രാശി ലജ്ജിക്കേണ്ട സംഭവ പരമ്പരകളും അതിനെ ഒരു വില്‍പ്പന ചരക്കു മാത്രമായി കണ്ടു യഥേഷ്ടം വിറ്റഴിച്ച മാധ്യമങ്ങളും . ഒരു വാര്‍ത്തയിലെ കച്ചവട സാധ്യത എങ്ങനെ വര്‍ധിപ്പിക്കാം എന്നചിന്ത എത്രത്തോളം അധപതിക്കാംഎന്നത്ടിന്റെ ഉദാഹരണങ്ങള്‍ ആവാനും ചില മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു . മുംബൈ ഭീകരക്രമാനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട , പട്ടാള ക്കാര്‍ ഉള്‍പ്പടെ ഉള്ള നൂറു കണക്കിന് മനുഷ്യരുടെ നഷ്ടം അവരെ സ്നേഹിചവരുടെ നഷ്ടം , മനുഷ്യ രാശിയുടെ മൊത്തം നഷ്ടം . ഏതൊരു ജീവന്‍ പോലിയുമ്പോഴും പരാജയപ്പെടുന്നത് മനുഷ്യനാനെന്നുള്ള ബോധം ഉണ്ടാവാത്ത , ഉണ്ടാക്കാന്‍ ശ്രമിക്കാത്ത കാലത്തോളം ഇതു തുടര്‍ക്കഥയായി അവശേഷിക്കും.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന ചര്‍ച്ചയിലായിരുന്നു ഭരണകൂടവും , രാഷ്ട്രീയ കക്ഷികളും എല്ലാം . ഈ തരത്തിലുള്ള ഏതൊരു സംഭവത്തിനു ശേഷവും ലോകത്തിന്റെ എതു കോണിലും ഇതു തന്നെ ആകും പ്രധാന ചര്‍ച്ച. പ്രധാനമായും ചൂണ്ടിക്കാനിക്കപ്പെട്ടത് സുരക്ഷ പാളിച്ചകള്‍ ആണ്. ഇവിടെ പ്രധാനമായും ഉയരുന്ന ഒരു ചോദ്യമുണ്ട് . ഭീകരതയില്‍ നിന്നുള്ള ആക്രമണം ആണോ അതെ ഭീകരത ആണോഅവസാനിക്കേണ്ടത് ? ഭീകരത തടയാന്‍ എന്തൊക്കെ ചെയ്യണം എന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ എന്തൊക്കെ ചെയ്തു കൂടാ എന്നും ചിന്തിക്കേണ്ടേ ? ആക്രമണം തടയാന്‍ ഒരു പക്ഷെ ആയുധങ്ങള്‍ക്കും സുരക്ഷ ക്രമീകരനങ്ങള്‍ക്കും കുറച്ചു കാലം കുറച്ചു പ്രദേശത്ത് കഴിയുമായിരിക്കും . പക്ഷെ എല്ലാ കാലവും എവിടെയും എപ്പോഴും ഇതു സാധ്യമാകുമോ ? ശാശ്വതമായി ഭീകരത അവസാനിപ്പിക്കാന്‍ ആയുധങ്ങള്‍ക്കോ സൈനിക നടപടിക്കോ അധിനിവേശങ്ങള്‍ക്കോ യുദ്ധങ്ങള്‍ക്കോ കഴിയുമോ ? ഇല്ലെന്നാണ് ലോക ചരിത്രം നല്കുന്ന പാഠം . അടിസ്ഥാന പരമായി നീക്കം ചെയ്യേണ്ടത് ആക്രമണത്തെ അല്ല. അതിന്റെ പിന്നിലെ വികാരത്തെ ആണ്. അത് ഉന്മൂലനം ചെയ്യാത്തിടത്തോളം കാലം ഒരു സുരക്ഷ ക്രമീകരനതിനും മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല . പല രൂപത്തില്‍ ഭാവത്തില്‍ കാലാ കാലങ്ങളില്‍ അത് ഇനിയും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും . ശിക്ഷകള്‍ കൊണ്ടു താല്‍കാലികമായി മാത്രമെ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയു . ഒരു പരിഷ്കൃത സമൂഹം സൃഷ്ടിക്കുന്നതിലൂടെ മാത്രമെ ആത്യന്തികമായി കുറ്റകൃത്യങ്ങള്‍ അവസാനിക്കൂ. ശിക്ഷകള്‍ കൊണ്ടു അത് അവസാനിക്കുമെന്കില്‍ ലോക ചരിത്രത്തില്‍ ഇന്നോളമുള്ള ശിക്ഷ വിധികള്‍ ഉള്‍ക്കൊണ്ടു കുറ്റകൃത്യങ്ങള്‍ ഇപ്പോഴേ അവസാനിച്ചേനെ. കടുത്ത ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്ന പല രാജ്യങ്ങളിലും കുറ്റകൃത്യത്തിന്റെ നിരക്ക് വളരെ കൂടുതലാണ് എന്ന് വ്യക്തമാണ്. എന്നാല്‍ സാമൂഹികമായി കുറ്റകൃത്യങ്ങളെ കാണുന്ന ഡെന്മാര്‍ക്ക് , നോര്‍വേ പോലെ ഉള്ള രാജ്യങ്ങളില്‍ ഈ നിരക്ക് ആപേക്ഷികമായി കുറവാണെന്നും കാണാം.
ഇതു ഒരു ദിവസം കൊണ്ടോ വര്ഷം കൊണ്ടോ നടപ്പിലാക്കവുന്നതോ അല്ലെങ്കില്‍ പൂര്‍മായും സമയ ബന്ധിതമായി ചെയ്യാവുന്ന ഒരു ജോലിയോ അല്ല. കാലങ്ങളോളം ഇതു ഒരു ചാക്രിക പ്രക്രിയയായി നടന്നു കൊണ്ടേ ഇരിക്കണം .
സാധാരണ കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് ഭീകര വാദം / തീവ്രവാദം എന്നിവ വ്യത്യസ്തമാകുന്നത് അത് ഒരു
വിഭാഗം ആളുകള്‍ കൂടിചെരുംബോഴാനു. വെറും ഒരു പട്ടം ആളുകള്‍ അല്ല. പൊതുവായ വിശ്വാസങ്ങള്‍ , ആദര്‍ശങ്ങള്‍ അല്ലെങ്ങില്‍ മറ്റു ചില ഘടകങ്ങള്‍ കൊണ്ടു വിലക്കി ചേര്‍ത്ത ഒരു കണ്ണിയായി അവര്‍ കടന്നു വരുമ്പോള്‍ . മനുഷ്യ രാശിയുടെ തന്നെ നിലനില്‍പ്പിനു വിരുദ്ധമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുനിയുമ്പോള്‍ ഒക്കെ അപകടകരമായ ഭീകരവാദം ഉടലെടുക്കുന്നു. ഒട്ടേറെ സാഹചര്യങ്ങള്‍ ആണ് ഇതിന് വഴിവെക്കുന്നത്. ഇന്നത്തെ ലോകത്തില്‍ മതവും , നിറവും, വര്‍ഗ്ഗവും, പണവും , അധികാരവും തുടങ്ങി പട്ടിണി വരേയ്ക്കും ഇതിന് പ്രത്യക്ഷമായും പരോക്ഷമായും കാരണമാകുന്നു. അരക്ഷിതവും അസന്തുലിത വും ആയ സഹൂകിക അവസ്ഥ ഇതിന് ഒരു രാസത്വരകമായി വര്‍ത്തിക്കുന്നു. മനുഷ്യന്‍ സാമൂഹ്യ ജീവി ആയ കാലം മുതല്‍ തന്നെ അധികാരം അതിനോടനുബന്ധിച്ച അധിനിവേശവും ആദ്യം വ്യക്തികളിലും പിന്നീട് സമൂഹത്തിലും വേരോടാന്‍ തുടങ്ങിയിരുന്നു. ഇതു പിന്നീട് കൂട്ടങ്ങള്‍ ആയും വര്‍ഗങ്ങലായും ഭാഷകള്‍ ആയും മതങ്ങള്‍ ആയും രാജ്യങ്ങള്‍ ആയും ഗോത്രങ്ങലായും ഗോത്ര തലവന്മാരായും രാജാക്കന്മാരായും ഭരണകൂടങ്ങലായും മത പ്രമുഖരായും വന്‍കിട കച്ചവട ക്കാരായും ഒക്കെ മാറി. മനുഷ്യ മനസ്സിന്റെ പ്രാകൃതാമായിരുന്ന അധികാര ഇച്ച്ചയെ മെരുക്കി പരിഷ്കൃത കുപ്പായം ഇടുവിച്ചു . അധികാരം പണം നേടാന്‍ ഉള്ള വഴിയും പണം അധികാരം നിലനിര്‍ത്താന്‍ ഉള്ള വഴിയുമായി . തിരിച്ചും . ഇതിന് വേണ്ടി അപ്പപ്പോള്‍ മതങ്ങളെയും രാജ്യങ്ങളെയും സൃഷ്ടിക്കുകയും തരം തിരിക്കുകയും പരിപാലിക്കുകയും ഇല്ലാതാക്കുകയും ചെയ്തു പോരുന്നു . ഇതിന്റെ ഉപോല്‍പ്പന്നമായിരുന്നു യുദ്ധം ! ചരിത്രാതീത കാലം മുതല്‍ക്കു തന്നെ അധികാരത്തില്‍ തുടരാനും അപ്രമാദിത്തം നില നിര്‍ത്താനും രാജാക്കന്മാര്‍ ,തലവന്മാര്‍, ഭൂ പ്രഭുക്കന്മാര്‍, ഭരണകൂടങ്ങള്‍ , ഇവരെ നിയന്ത്രിച്ചിരുന്ന വന്‍കിട കച്ചവടക്കാര്‍ അനുവര്‍ത്തിച്ചു വന്ന തന്ത്രങ്ങളിലോന്നു സുരക്ഷയുടെ മാത്രങ്ങളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനും നിലനിര്തുവാനുമായിരുന്നു. ഇതിന് മതം ജാതി വര്‍ഗം ഭാഷ തുടങ്ങിയ ഉപകരണങ്ങള്‍ സുലഭമായി ഉപയോഗത്തില്‍ വരുത്തി. സമൂഹത്തെ ഒന്നടന്കം ഇതില്‍ ക്രമേനെ ഭാഗ ഭാക്കുകാക്കി. ജീവിതത്തിലും ചിന്തകളിലും ആഹാരത്തിലും ജലത്തിലും ഉറക്കത്തിലും ഉണര്‍വിലും ഇതു കടത്തി വിട്ടു. പല വേഷങ്ങളിലും പല ഭൂശകളിലും അനുചരന്മാരേയും കാവല്ക്കാരെയും തീര്ത്തു. അവരെ നിലനിര്‍ത്താന്‍ ഭാഷ മതം രാജ്യ സങ്കല്‍പ്പങ്ങളെ കാലങ്ങളായുള്ള പ്രചാരണ തന്ത്രങ്ങളിലൂടെ അസ്പ്രുശ്യങ്ങലാക്കി. കപട മത രാജ്യ സ്നേഹ സങ്കല്‍പ്പങ്ങളെ മനുഷ്യ സ്നേഹത്തിനും ജീവിതത്തിനും മീതെ പാര്‍പ്പിച്ചു. ഇവ നിലനിര്‍ത്താനുള്ള പോരാട്ടത്ത്തിനെ ധീര , വീര വല്ക്കരിച്ചൂ. ശത്രുക്കളെ സൃഷ്ടിക്കുകയും കൊന്നോടുക്കയും ചെയ്തു. അതിര്‍ത്തികളേയും കപട സുരക്ഷിതത്വ ബോധത്തെയും സൃഷ്ടിച്ചു. അതിനെ ഉപോല്‍ബലമാക്കാന്‍ ആക്രമനങ്ങയേം , അത് ചെറുക്കാന്‍ മരകളെയും നിര്‍മ്മിച്ചു . നമ്മള്‍ ഇന്ത്യക്കാരും ചൈനക്കാരും പാകിസ്താന്‍ കാറും അമേരിക്കക്കാരും ആയി. നമ്മള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയി . നമ്മള്‍ മലയാളികളും തമിഴന്മാരും ആയി . നമ്മള്‍ കറുത്തവരും വെളുത്തവരും ആയി . നമ്മള്‍ പണക്കാരും പാവങ്ങളുമായി . നമ്മള്‍ തീവ്രവാദികളും മിതവാദികളും ആയി. നമ്മള്‍ രാഷ്ട്രീയക്കാരും കച്ചവടക്കാരും ആയി. പട്ടാളക്കാരും പട്ടക്കാരും ആയി. പക്ഷെ നമ്മള്‍ എത്രത്തോളം മനുഷ്യരായി ?
മനുഷ്യരാവുക ആവാന്‍ ശ്രമിക്കുക അത് മാത്രമാണ് പോംവഴി.
Thursday, December 4, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment