നിന്നും ഇരുന്നും മാത്രമല്ല
ഓടയില്‍ കിടന്നും കവിത എഴുതാം
എന്റെ കവിതകളെല്ലാം ഈ ഓടയില്‍
പിറന്നു ഇവിടെ വളര്ന്നു ഇവിടെ തന്നെ മരിക്കുന്നു
പന്നികളെ പോലെ
പക്ഷെ പന്നികള്‍ക്ക് പനിവരും
ഇവറ്റകള്‍ക്ക് പനിയുംവരില്ല
എനിക്ക് പണവും ,
എന്നാലും എങ്ങനെ എങ്ങിലും ഒരു പൈന്റ്റ് അടിക്കും
എനിക്കല്ല , ഈ കവിതകള്‍ക്ക്
ഇവറ്റകള്‍ക്ക് ഓടയില്‍ കിടന്നാലേ ഉറക്കം വരുത്രേ !
Wednesday, April 29, 2009
Friday, March 20, 2009
നിലാവ്
ശോ , ഈ നിലാവ്
ഇരുളിന്റെ സൌന്ദര്യം നശിപ്പിക്കുന്നു
രാത്രിയുടെ ഏകാന്തത പൊളിക്കുന്നു
ഇതു വേണ്ടായിരുന്നു
എന്നും കറുത്ത വാവായിരുന്നെന്കില്‍
ഹൊ എന്ത് സുഖം
എന്നും മതില് ചാടാമായിരുന്നു
എന്നും ഓരോ മോഷണം
ഹാ എത്ര സുഖമായിരുന്നേനെ
ഈ ചന്ദ്രന്‍ കടലില്‍ വീണു മരിക്കട്ടെ !
ഇരുളിന്റെ സൌന്ദര്യം നശിപ്പിക്കുന്നു
രാത്രിയുടെ ഏകാന്തത പൊളിക്കുന്നു
ഇതു വേണ്ടായിരുന്നു
എന്നും കറുത്ത വാവായിരുന്നെന്കില്‍
ഹൊ എന്ത് സുഖം
എന്നും മതില് ചാടാമായിരുന്നു
എന്നും ഓരോ മോഷണം
ഹാ എത്ര സുഖമായിരുന്നേനെ
ഈ ചന്ദ്രന്‍ കടലില്‍ വീണു മരിക്കട്ടെ !
Friday, March 13, 2009
പ്രണയഭേദം
രാത്രിയില്‍ ചിവീടുകള്‍ നിശ്ശബ്ദത കാര്‍ന്നു തിന്നുന്ന വേളയില്‍
നരികള്‍ കാതും കരളും കൂര്‍പ്പിച്ചു
തന്നിരയെ ധ്യാനിച്ചിരിക്കും മടകള്‍ തന്നരികിലൂടെ
നാട്ടു വെളിച്ചമിറ്റിറ്റു വീഴുന്ന നാട്ടു പാത തന്‍ മാറിലൂടെ
കല്ലിലൂടെ മുള്ളിലൂടെ ഭയത്തിന്‍ മുനയിലൂടെ
പാമ്പുകള്‍ ഇണ ചേരുന്ന കൈതക്കാടുകള്‍ക്കിടയിലൂടെ
പാലപ്പൂ ഗന്ധതിന്‍ ഉന്മാദ നിഗൂഡ മന്ദസ്മിതതിലൂടെ
നിന്റെ ചിരി തന്‍ നിലാവിന്‍ നിഴലിലൂടെ
പതിയെ താന്തമാം കാലുകളമര്‍ത്തി ചവിട്ടാതെ
ഏകയായ് ആര്‍ദ്ര വികാര ലോലയായ്
ജീവനും ജീവന്റെ ജീവനും മേളിച്ച വേളയില്‍
നദികള്‍ ഒഴുകി അഴലിന്റെ ആഴിയില്‍
ചേരാതെ ചേരാന്‍ കൊതിചോരാ മാത്രയില്‍
ഒടുവില്‍ ഒരു ചിരിയായി മൊഴിയായി
എങ്ങോ മറഞ്ഞൊരു പ്രണയമായ് നീ മാറി
വിരഹം മരണത്തെ വരിച്ച യാത്രയില്‍
ഹൃദയം ഓര്‍മ തന്‍ പൊതി ചോറ് മാത്രമായി
മിഴിയിലോടുവിലായ് തരി വെളിച്ചമായ് നീ
നെടുവീര്ര്‍പിടാന്‍ കൂടി മറന്നുവോ ?
എവിടെയോ ഗര്ഭമുരുള്‍ പൊട്ടി ചോരയായ്
കാലമോര് കുഞ്ഞു മിന്നാമിനുങ്ങായി മാറവേ
അരൂപിയാം ഒരു കൊച്ചു നിസ്വനം
അകലെ, ഋതു ക്കള്‍ ഒരുമിച്ച യാമത്തില്‍
എന്നോ കെട്ട് മറന്ന താരാട്ട്
നിദ്രയില്‍ നിനവിലും ഒരു കുഞ്ഞു നോവായി
തണ്ടൊടിഞ്ഞ പനിനീര്‍ പൂവിന്റെ ചുണ്ടിലെ പുഞ്ചിരി
മാഞ്ഞു മാഞ്ഞു പോയ്
കാലവും കാലം നിറച്ച വഴികളും ഉണര്‍വിന്റെ തീരവും
വീണ്ടും ശൂന്യമായ് .
നരികള്‍ കാതും കരളും കൂര്‍പ്പിച്ചു
തന്നിരയെ ധ്യാനിച്ചിരിക്കും മടകള്‍ തന്നരികിലൂടെ
നാട്ടു വെളിച്ചമിറ്റിറ്റു വീഴുന്ന നാട്ടു പാത തന്‍ മാറിലൂടെ
കല്ലിലൂടെ മുള്ളിലൂടെ ഭയത്തിന്‍ മുനയിലൂടെ
പാമ്പുകള്‍ ഇണ ചേരുന്ന കൈതക്കാടുകള്‍ക്കിടയിലൂടെ
പാലപ്പൂ ഗന്ധതിന്‍ ഉന്മാദ നിഗൂഡ മന്ദസ്മിതതിലൂടെ
നിന്റെ ചിരി തന്‍ നിലാവിന്‍ നിഴലിലൂടെ
പതിയെ താന്തമാം കാലുകളമര്‍ത്തി ചവിട്ടാതെ
ഏകയായ് ആര്‍ദ്ര വികാര ലോലയായ്
ജീവനും ജീവന്റെ ജീവനും മേളിച്ച വേളയില്‍
നദികള്‍ ഒഴുകി അഴലിന്റെ ആഴിയില്‍
ചേരാതെ ചേരാന്‍ കൊതിചോരാ മാത്രയില്‍
ഒടുവില്‍ ഒരു ചിരിയായി മൊഴിയായി
എങ്ങോ മറഞ്ഞൊരു പ്രണയമായ് നീ മാറി
വിരഹം മരണത്തെ വരിച്ച യാത്രയില്‍
ഹൃദയം ഓര്‍മ തന്‍ പൊതി ചോറ് മാത്രമായി
മിഴിയിലോടുവിലായ് തരി വെളിച്ചമായ് നീ
നെടുവീര്ര്‍പിടാന്‍ കൂടി മറന്നുവോ ?
എവിടെയോ ഗര്ഭമുരുള്‍ പൊട്ടി ചോരയായ്
കാലമോര് കുഞ്ഞു മിന്നാമിനുങ്ങായി മാറവേ
അരൂപിയാം ഒരു കൊച്ചു നിസ്വനം
അകലെ, ഋതു ക്കള്‍ ഒരുമിച്ച യാമത്തില്‍
എന്നോ കെട്ട് മറന്ന താരാട്ട്
നിദ്രയില്‍ നിനവിലും ഒരു കുഞ്ഞു നോവായി
തണ്ടൊടിഞ്ഞ പനിനീര്‍ പൂവിന്റെ ചുണ്ടിലെ പുഞ്ചിരി
മാഞ്ഞു മാഞ്ഞു പോയ്
കാലവും കാലം നിറച്ച വഴികളും ഉണര്‍വിന്റെ തീരവും
വീണ്ടും ശൂന്യമായ് .
Thursday, February 5, 2009
എവിടെ നീ ?
എവിടെ നീ പറയു
പണ്ടൊരിക്കല്‍ നീ പറയാതെ പറഞ്ഞതു പോല്‍
അന്നെവിടെയും നീ
മുറ്റത്ത് ചികയുന്ന സുന്ദരിക്കൊഴി നീ
ഒളി കണ്ണ് നീട്ടുന്ന കാക്ക കറുമ്പി നീ
പൂവാലിപ്പയ്യ് നീ അമ്മിണി ചേച്ചി നീ
നിറയുന്ന പൂവിന്റെ മധുരമാമോര്‍മ നീ
ഷാപ്പിലെ പാട്ട് നീ , കാട്ടിലെ കൂട്ട് നീ
കപിലിന്റെ ചിരി നീ മറഡോണ ബൂട്ട് നീ
ഇരവികുളത്തിലെ വരയാട് നീ തന്നെ
മാഞ്ഞു പോയ സിംഹ വാലന്‍ നീ
മായാതെ നിക്കുന്ന വാളന്‍ പുളി നീ
ഉപ്പും മധുരവും മരുന്നും മനസ്സും നീ
കല്ല് പെന്‍സില്‍ നീ മഷിത്തണ്ട് നീ
നത്ത പെറുക്കി കളിച്ച തോട് നീ
തോട് കുലുക്കിയ വല്യൊരു വ്ലാന്ക് നീ
പുല്ലു വൈക്കോല്‍ കട്ട മെതി നീ
മരിചീനി ചുട്ട കാന്താരി നീ
വേണു നാഗവള്ളി നീ നാഗയക്ഷി നീ
ഇരുളില്ലേ നുള്ള് നീ നിനവിലെ നനവ് നീ
കരളിനുള്ളില്‍ കരയുന്നതും നീ
മഴ നീ മാരിവില്ല് നീ
പള്ളി നീ പള്ളിക്കൂടം നീ
വഴി നീ വാഴയില ചോറ് നീ
വള്ളവും വള്ളി നിക്കറും നീ
അര സൈക്കിള്‍ അര വയര്‍
അടുപ്പിലിട്ടു ചുട്ട അണ്ടി
അവിച്ച ചക്കക്കുരു മീനിട്ട മാങ്ങ
അടി ചൂരല്‍ മാഷ് ഒക്കെ നീ
കാവ് കുളം ഇടവഴി നടവഴി
ആള്‍ അമ്പലം അടപ്പയാസം നീ
കണ്ണ് നീ കാത്തു നീ
കനിവിന്റെ ഉറവു നീ
മരണം ഉരുകിയൊലിച്ച പാത നീ
എനികറിയാം നീ ഒളിച്ച വഴി ....
ഒടുവിലൊരു നാള്‍ ഞാനുമുണ്ടാവഴി .
പണ്ടൊരിക്കല്‍ നീ പറയാതെ പറഞ്ഞതു പോല്‍
അന്നെവിടെയും നീ
മുറ്റത്ത് ചികയുന്ന സുന്ദരിക്കൊഴി നീ
ഒളി കണ്ണ് നീട്ടുന്ന കാക്ക കറുമ്പി നീ
പൂവാലിപ്പയ്യ് നീ അമ്മിണി ചേച്ചി നീ
നിറയുന്ന പൂവിന്റെ മധുരമാമോര്‍മ നീ
ഷാപ്പിലെ പാട്ട് നീ , കാട്ടിലെ കൂട്ട് നീ
കപിലിന്റെ ചിരി നീ മറഡോണ ബൂട്ട് നീ
ഇരവികുളത്തിലെ വരയാട് നീ തന്നെ
മാഞ്ഞു പോയ സിംഹ വാലന്‍ നീ
മായാതെ നിക്കുന്ന വാളന്‍ പുളി നീ
ഉപ്പും മധുരവും മരുന്നും മനസ്സും നീ
കല്ല് പെന്‍സില്‍ നീ മഷിത്തണ്ട് നീ
നത്ത പെറുക്കി കളിച്ച തോട് നീ
തോട് കുലുക്കിയ വല്യൊരു വ്ലാന്ക് നീ
പുല്ലു വൈക്കോല്‍ കട്ട മെതി നീ
മരിചീനി ചുട്ട കാന്താരി നീ
വേണു നാഗവള്ളി നീ നാഗയക്ഷി നീ
ഇരുളില്ലേ നുള്ള് നീ നിനവിലെ നനവ് നീ
കരളിനുള്ളില്‍ കരയുന്നതും നീ
മഴ നീ മാരിവില്ല് നീ
പള്ളി നീ പള്ളിക്കൂടം നീ
വഴി നീ വാഴയില ചോറ് നീ
വള്ളവും വള്ളി നിക്കറും നീ
അര സൈക്കിള്‍ അര വയര്‍
അടുപ്പിലിട്ടു ചുട്ട അണ്ടി
അവിച്ച ചക്കക്കുരു മീനിട്ട മാങ്ങ
അടി ചൂരല്‍ മാഷ് ഒക്കെ നീ
കാവ് കുളം ഇടവഴി നടവഴി
ആള്‍ അമ്പലം അടപ്പയാസം നീ
കണ്ണ് നീ കാത്തു നീ
കനിവിന്റെ ഉറവു നീ
മരണം ഉരുകിയൊലിച്ച പാത നീ
എനികറിയാം നീ ഒളിച്ച വഴി ....
ഒടുവിലൊരു നാള്‍ ഞാനുമുണ്ടാവഴി .
അരിവാളും തൂമ്പയും കുരിശും
ഒരു നെല്ചെടിയുടെ കഴുത്ത്
പാവം അരിവാളിന്റെ പശ്ചാത്താപം
പ്രായശ്ചിത്തത്തിന് വയസ്സായി പോയി
അല്ലെങ്ങില്‍ തൂംബയെ വിളിക്കാമാരുന്നു
കുരിശു പിണങ്ങിയാലോ
കുരിശിനെ പേടിക്കണോ തൂംബയെ നമ്പണോ
ആകെ പേടി
അച്ഛനെ കൊണ്ടു തലയ്ക്കു പിടിപ്പിചാലോ
അച്ഛന്‍ തലയ്ക്കു തന്നെ പിടിക്കുമോ
വേണ്ട ഒരു പൂജ ചെയ്യാം
ഓടി വിദ്യ വശമുള്ള സിദ്ധ നുണ്ട്
പക്ഷെ മയക്കുമോ
മോഹനന്‍ ചേട്ടന്‍ മോഹിപ്പിക്കുന്നുണ്ട്
മോഹനം ബന്ധനം പിന്നെ സ്തംഭനം
ഇപ്പൊ ആകെ വിദ്വേഷണം
ഇനി വേണ്ടത് ഒരു ഉച്ചാടനം മാത്രം !
പാവം അരിവാളിന്റെ പശ്ചാത്താപം
പ്രായശ്ചിത്തത്തിന് വയസ്സായി പോയി
അല്ലെങ്ങില്‍ തൂംബയെ വിളിക്കാമാരുന്നു
കുരിശു പിണങ്ങിയാലോ
കുരിശിനെ പേടിക്കണോ തൂംബയെ നമ്പണോ
ആകെ പേടി
അച്ഛനെ കൊണ്ടു തലയ്ക്കു പിടിപ്പിചാലോ
അച്ഛന്‍ തലയ്ക്കു തന്നെ പിടിക്കുമോ
വേണ്ട ഒരു പൂജ ചെയ്യാം
ഓടി വിദ്യ വശമുള്ള സിദ്ധ നുണ്ട്
പക്ഷെ മയക്കുമോ
മോഹനന്‍ ചേട്ടന്‍ മോഹിപ്പിക്കുന്നുണ്ട്
മോഹനം ബന്ധനം പിന്നെ സ്തംഭനം
ഇപ്പൊ ആകെ വിദ്വേഷണം
ഇനി വേണ്ടത് ഒരു ഉച്ചാടനം മാത്രം !
പാപനാശിനി
പണ്ടു , കാലമറിയാത്ത ഏതോ കാലത്തു
പുഴു പൂം പാറ്റയാകുന്നതിനും മുന്പ്
മഞ്ഞു മഴയാകുന്നതിനും മുന്പ്
പ്രണയം ഒരു കൊഴുത്ത ഓര്‍മയാവാതെ
വെറും തെളി നീരായിരുന്നപ്പോള്‍
നീ ഞാനും ഞാന്‍ നീയുമായിരുന്നപ്പോള്‍
കാമം ആകാശ സഞ്ചാരം നടത്താതിരുന്ന നാളില്‍
ക്രമം തെറ്റാതെ ഋതു ക്കള്‍ വന്നു പോയ വേളകളില്‍
വിഷ രേണുക്കള്‍ തലച്ചോറില്‍ പുണ്ണ് പുതച്ചു
തുടങ്ങാത്ത യാത്രകളില്‍
വിലക്കപ്പെട്ട കനി വില്പ്പനക്കില്ലാത്ത സമയത്തു
നീ എനിക്കും ഞാന്‍ നിനക്കും തന്ന പാപങ്ങള്‍
അതെ പുണ്യങ്ങളൊ ?
ഇവിടെ ഈ തിരയില്‍ ഒരു പിടി
അന്ന മോഴുക്കി എന്റെ പാപ പുണ്യങ്ങള്‍
ഒരു പുനര്‍ജന്മാമോരുക്കട്ടെ !
പുഴു പൂം പാറ്റയാകുന്നതിനും മുന്പ്
മഞ്ഞു മഴയാകുന്നതിനും മുന്പ്
പ്രണയം ഒരു കൊഴുത്ത ഓര്‍മയാവാതെ
വെറും തെളി നീരായിരുന്നപ്പോള്‍
നീ ഞാനും ഞാന്‍ നീയുമായിരുന്നപ്പോള്‍
കാമം ആകാശ സഞ്ചാരം നടത്താതിരുന്ന നാളില്‍
ക്രമം തെറ്റാതെ ഋതു ക്കള്‍ വന്നു പോയ വേളകളില്‍
വിഷ രേണുക്കള്‍ തലച്ചോറില്‍ പുണ്ണ് പുതച്ചു
തുടങ്ങാത്ത യാത്രകളില്‍
വിലക്കപ്പെട്ട കനി വില്പ്പനക്കില്ലാത്ത സമയത്തു
നീ എനിക്കും ഞാന്‍ നിനക്കും തന്ന പാപങ്ങള്‍
അതെ പുണ്യങ്ങളൊ ?
ഇവിടെ ഈ തിരയില്‍ ഒരു പിടി
അന്ന മോഴുക്കി എന്റെ പാപ പുണ്യങ്ങള്‍
ഒരു പുനര്‍ജന്മാമോരുക്കട്ടെ !
Monday, January 12, 2009
പ്രണയം
അനാദിയില്‍ പ്രണയമൊരു ശൂന്യതയായിരുന്നു
പിന്നെ പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു അണുവായി
ഒരു പരാഗ രേണു വായി
ഒരു കുരുവായി മുളയായി ചെടിയായി മരമായി
പൂവായി കായായി വീണ്ടുമൊരു ബിന്ദുവായ്
കാറ്റായി കരയായി കടലുമായി
ഒരു മണല്‍ തരിയില്‍ മൌനമായിരുന്നു
പിന്നെയും ജീവനായ് മത്സ്യമായ് കൂര്‍മമായ്
പന്നിയായ് പട്ടിയായ് പാമ്ബായി
പാതി മനുഷ്യനായ് പാമാരനായ് പന്റിതനായ്
മായയായ് മന്ത്രമായ് മനുവായി മാറി
പിന്നെയും മോഹമായ് കാമമായ് ക്രോധമായ്
മഴയായ് മഞ്ഞായ് മലരിന്റെ മന മായി
മാഞ്ഞു പോയ മനസ്സായി
മാറ്റങ്ങള്‍ മാറ്റൊലി കൊണ്ട മന്വന്തരങ്ങലായ്
അറിവായി നിറവായി നീറുന്ന ഓര്‍മയായ്
മരണമായോടുവില്‍ മണ്ണായി മാറി .
പിന്നെ പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു അണുവായി
ഒരു പരാഗ രേണു വായി
ഒരു കുരുവായി മുളയായി ചെടിയായി മരമായി
പൂവായി കായായി വീണ്ടുമൊരു ബിന്ദുവായ്
കാറ്റായി കരയായി കടലുമായി
ഒരു മണല്‍ തരിയില്‍ മൌനമായിരുന്നു
പിന്നെയും ജീവനായ് മത്സ്യമായ് കൂര്‍മമായ്
പന്നിയായ് പട്ടിയായ് പാമ്ബായി
പാതി മനുഷ്യനായ് പാമാരനായ് പന്റിതനായ്
മായയായ് മന്ത്രമായ് മനുവായി മാറി
പിന്നെയും മോഹമായ് കാമമായ് ക്രോധമായ്
മഴയായ് മഞ്ഞായ് മലരിന്റെ മന മായി
മാഞ്ഞു പോയ മനസ്സായി
മാറ്റങ്ങള്‍ മാറ്റൊലി കൊണ്ട മന്വന്തരങ്ങലായ്
അറിവായി നിറവായി നീറുന്ന ഓര്‍മയായ്
മരണമായോടുവില്‍ മണ്ണായി മാറി .
Tuesday, January 6, 2009
സമയം
ഭാര്യ പറഞ്ഞു
ഒന്നു ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് എത്രയായി
മകന്‍ പറഞ്ഞു
ഹാരി പോര്‍ട്ടര്‍ കാണാനും കൂടി തികയുന്നില്ല
അച്ഛന്‍ പറഞ്ഞു
മകളെ കണ്ടിട്ട് ഒരുപാടയത് പോലെ
അമ്മ പറഞ്ഞു
ഇന്നലെ മാനസപുത്രി പോലും കണ്ടില്ല
സുഹൃത്ത് പറയുന്നു
ഒന്നു കൂടിയിട്ടു എത്ര നാളായി
ഓഫീസര്‍ പറഞ്ഞു
ഇന്നും ബാട്മിന്‍ടണ്‍ മുടങ്ങി
കാമുകി
ഇപ്പൊ എന്നോട് പഴയ ഇഷ്ടമില്ല
നായ കുരക്ക്കുന്നു
ഒന്നു കുളിച്ചിട്ടു കുറെ ആയി ആശാനെ
നിങ്ങളെല്ലാം ക്യൂവില്‍ നിന്നോളൂ
ഞാന്‍ സമയവുമായി ഉടനെ വരാം !
ഒന്നു ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് എത്രയായി
മകന്‍ പറഞ്ഞു
ഹാരി പോര്‍ട്ടര്‍ കാണാനും കൂടി തികയുന്നില്ല
അച്ഛന്‍ പറഞ്ഞു
മകളെ കണ്ടിട്ട് ഒരുപാടയത് പോലെ
അമ്മ പറഞ്ഞു
ഇന്നലെ മാനസപുത്രി പോലും കണ്ടില്ല
സുഹൃത്ത് പറയുന്നു
ഒന്നു കൂടിയിട്ടു എത്ര നാളായി
ഓഫീസര്‍ പറഞ്ഞു
ഇന്നും ബാട്മിന്‍ടണ്‍ മുടങ്ങി
കാമുകി
ഇപ്പൊ എന്നോട് പഴയ ഇഷ്ടമില്ല
നായ കുരക്ക്കുന്നു
ഒന്നു കുളിച്ചിട്ടു കുറെ ആയി ആശാനെ
നിങ്ങളെല്ലാം ക്യൂവില്‍ നിന്നോളൂ
ഞാന്‍ സമയവുമായി ഉടനെ വരാം !
Subscribe to:
Comments (Atom)