Tuesday, January 6, 2009

സമയം

ഭാര്യ പറഞ്ഞു
ഒന്നു ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് എത്രയായി
മകന്‍ പറഞ്ഞു
ഹാരി പോര്‍ട്ടര്‍ കാണാനും കൂടി തികയുന്നില്ല
അച്ഛന്‍ പറഞ്ഞു
മകളെ കണ്ടിട്ട് ഒരുപാടയത് പോലെ
അമ്മ പറഞ്ഞു
ഇന്നലെ മാനസപുത്രി പോലും കണ്ടില്ല
സുഹൃത്ത് പറയുന്നു
ഒന്നു കൂടിയിട്ടു എത്ര നാളായി
ഓഫീസര്‍ പറഞ്ഞു
ഇന്നും ബാട്മിന്‍ടണ്‍ മുടങ്ങി
കാമുകി
ഇപ്പൊ എന്നോട് പഴയ ഇഷ്ടമില്ല
നായ കുരക്ക്കുന്നു
ഒന്നു കുളിച്ചിട്ടു കുറെ ആയി ആശാനെ
നിങ്ങളെല്ലാം ക്യൂവില്‍ നിന്നോളൂ
ഞാന്‍ സമയവുമായി ഉടനെ വരാം !

2 comments:

sreeNu Lah said...

ഞാന്‍ സമയവുമായി ഉടനെ വരാം

നരിക്കുന്നൻ said...

ഏതായാലും ബ്ലോഗെഴുതാൻ സമയമുണ്ടല്ലോ..
നിക്കതുമതി.