നേരത്തെ തന്നെ പഠിച്ച്ചിരുന്നുവെങ്കിലുംഎട്ടാം ക്ലാസ്സില്‍ ആണ് മലയാളത്തിലെ അലങ്കാരങ്ങളെയും വൃത്തങ്ങളെയും ഒക്കെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത് . അതിന് കാരണക്കാരന്‍ അന്നത്തെ മലയാളം അദ്ധ്യാപകനായിരുന്ന ചെല്ലമണി സര്‍ ആയിരുന്നു . ഗുരുവും ലഘുവും തരം തിരിച്ചു വൃത്തം ഏതെന്നുകണ്ടു പിടിക്കാനും അലങ്കാരംഉപമയാണോ ഉല്പ്രേക്ഷയാണോഎന്നൊക്കെ അറിയുന്നത് എങ്ങനെ എന്നും ഒക്കെ അദ്ദേഹമാണ് ഞാനുള്‍പ്പെട്ട എട്ടു കെ ഡിവിഷന്‍ കാരെ പഠിപ്പിച്ചത് . നേരത്തെ തന്നെ കഥയിലും കവിതയിലുമൊക്കെ തല്പ്പര്യമുണ്ടായിരുന്ന ( പഠിക്കാനുണ്ടായിരുന്ന കഥയിലും കവിതയിലും അത്ര താല്‍പ്പര്യമില്ലായിരുന്നു ! ) എനിക്ക് ഈ ഗുരുവും ലഘുവും അലന്കാരവും ഒക്കെ പെരുത്ത് ഇഷ്ടപ്പെട്ടു .
പിന്നീട് ഏത് കവിത കിട്ടിയാലും വൃത്തം പരിശോധിക്കുക അക്കാലത്തെ ഒരു ഇഷ്ടവിനോദമായിരുന്നു. ആ കാലത്താണ് ദ്വിതീയാക്ഷര പ്രാസതെയും പ്രാസ വാദത്തെയും പറ്റിയൊക്കെ അറിഞ്ഞതും. പിന്നീട് അന്ന് kഉത്ത്തിക്കുരിചിരുന്നുന്ന കവിതകളില്‍ ഒക്കെ ഈ വൃത്തവും അലന്കാരവും പരീക്ഷിച്ചു നോക്കാന്‍ തുടങ്ങി.
ഈയിടെ ഒരു സുഹൃത്തുമായുള്ള സംഭാഷണ മദ്ധ്യേ ദ്വിതീയാക്ഷര പ്രാസവും കടന്നു വന്നു. അന്നെഴുതിയ ഒരു കവിത ഓര്‍ക്കാന്‍ ശ്രമിചെങ്ങിലും പൂര്‍ണമായി വിജയിച്ചില്ല. അതെഴുതി വച്ചിരുന്ന നോട്ട് ബുക്ക് കണ്ടുപിടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു . അതിലെ ചില വരികള്‍ മാത്രം ഓര്‍മയില്‍ വന്നു....
ഏകാനായാപ്പുഴ തന്‍ തീരതായ് നടക്കവേ
മൂകനായ് ഞാന്‍ ചിന്തിച്ചു പോയെന്റെ ബാല്യ കാലം
കളാരവമുതിര്‍ത്തു പായുന്ന നദിയിലായി
കളകള രാവമുയര്‍ത്തി നീങ്ങുന്ന താറാക്കൂട്ടം ....................................
ശാരദ മേഘങ്ങള്‍ പാറും ദൂരെയായ് കാണാം
തീരതായല്പ നേരം നടന്നു ഞാന്‍ സചിത്തനായ്..
..................................
പെട്ടെന്നായ് ഭീകരമായൊരു കരിം നിഴല്‍
ഞെട്ടി ഞാനെന്റെ മേല്‍ പതിച്ചത് കാണവേ
കൂര്‍ത്ത നഖരുകള്‍ കൊണ്ടെന്നെ പൊക്കിയെദുത്തെന്
നേര്‍ത്ത രോദനം മുഴങ്ങിയാ പ്രദീശ്രത്ത്തില്‍
............
ഞെട്ടിയുണര്ന്നെനീറ്റ് ഞാന്‍ പെട്ടെന്ന് തീ-
പ്പെട്ടിയെടുതുരച്ച്ച്ചു കത്തിച്ചു മേശ വിളക്ക്
പുഴയില്ലാ വഴിയില്ലാ കഴുകനുമില്ലയാ
പഴയാല്‍ മരവും കാണാനില്ലെന്തല്ഭുതം
പയ്യെ ഞാന്‍ മനസ്സിലാക്കിയാ സ്വപ്നതെയെന്‍
ശയ്യയിലേക്ക് വീനുരക്കതിന്‍ പിടിയിലായ് !!
ഏതാണ്ട് ഇങ്ങനെ ആയിരുന്നു ആ ദ്വിതീയാക്ഷര പ്രാസ കവിത :) .
Friday, August 29, 2008
Thursday, August 28, 2008
ഞാനും എന്റെ ബ്ലോഗുകളും !!
ഇതെന്റെ പതിമൂന്നാമത്തെ ബ്ലോഗ് ആണെന്നാണെന്റെ ഓര്‍മ . കഴിഞ്ഞ പന്ത്രണ്ടു ബ്ലോഗുകളും വിസ്മൃതിയില്‍ മറഞ്ഞു . ഇടക്കിടെ ബ്ലോഗുകള്‍ സൃഷ്ടിച്ചു അതില്‍ രചനകള്‍ നടത്തി വിരാജിക്കുകയും പിന്നീട് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. മനപ്പൂര്‍വമല്ല എനിക്കുള്‍പ്പടെ ആര്‍ക്കും ( ആര്‍ക്കും എന്ന് വെറുതെ പറഞ്ഞതാണേ :) തല്പ്പര്യമില്ലാതവുകയും ക്രമേണെ അത് ഞാന്‍ മറക്കുകയും (പാസ്സ്‌വേര്‍ഡ് ഉള്‍പ്പടെ ) ആണ് പതിവു. അല്ലെങ്ങിലും ഈ ലോകത്തില്‍ എല്ലാം എപ്പോഴും പെട്ടെന്ന് മറക്കുന്നതാനല്ലോ സൌകര്യം .
ആയാത മായാതമപേക്ഷണീയം
ഗതം ഗതം സര്‍വ മുപേക്ഷണീയം
അലം വൃഥാമോദേന ഖേദ നാഭ്യ
അലംഘ നീയാ കമലസനാജ്ഞാ .. എന്നാണല്ലോ ( ithokke enthira nnaa ? )
എന്തിരെങ്ങിലും ആവട്ടെ :)
ആയാത മായാതമപേക്ഷണീയം
ഗതം ഗതം സര്‍വ മുപേക്ഷണീയം
അലം വൃഥാമോദേന ഖേദ നാഭ്യ
അലംഘ നീയാ കമലസനാജ്ഞാ .. എന്നാണല്ലോ ( ithokke enthira nnaa ? )
എന്തിരെങ്ങിലും ആവട്ടെ :)
അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുക
ഞാനും ബില്‍ ഗേറ്റ്സ് ഉം ഗൂഗിള്‍ തുടങ്ങിയ ആശാന്മാരുമോന്നും തന്നെ മലയാളത്തിലും
സംസ്കൃതത്തിലും ഒന്നും വിടഗ്ദ്ധരല്ല എന്നുള്ള സത്യം അറിയിക്കട്ടെ സഖാക്കളെ !
ബ്ലോഗുകള്‍ കഥ പറയുന്നു !
ഇതു എന്റെ എത്രാമത്തെ ബ്ലോഗ് ആണെന്ന് ഒന്നു ഓര്‍ത്തു നോക്കി . പതിമൂന്നാമാത്തെത് എന്നാണു ഓര്‍മ. ഇടക്കിടെ ബ്ലോഗുകള്‍ ഉണ്ടാക്കുക അതില്‍ കുത്തിക്കുറിക്കുക പിന്നീട് അതിന്റെ പേരു പോലും മറക്കുക ഇതൊക്കെ ആണ് പതിവു. ഇപ്പൊ വീണ്ടും ഒരാഗ്രഹം ഒരു ബ്ലോഗ് കൂടി തുടങ്ങാന്‍ . പതിമൂന്നു ഒരു നിര്‍ഭാഗ്യ നമ്പര്‍ ആണെന്നാണ് പൊതുവെ വയ്പ്പ് . ഒരാളിന്റെ നിര്‍ഭാഗ്യം വേറെ ഒരാളിന്റെ ഭാഗ്യമാവുകയാണല്ലോ പതിവു . എന്റെ നിര്‍ഭാഗ്യം ആര്‍ക്കെങ്ങിലുംഭാഗ്യം കൊണ്ടു വരുമോ എന്നും നോക്കാമല്ലോ :). ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഇതും ഉപേക്ഷിച്ചെന്നു വരാം. അല്ലെങ്ങിലും ഏതിനെയും പെട്ടെന്ന് സ്വീകരിക്കുകയും അതിലും പെട്ടെന്ന് ഉപേക്ഷിക്കുകയും ചെയ്യുന്ന കാലത്തിലാണല്ലോ നാം ജീവിക്കുന്നത് . കവി പറഞ്ഞതു പോലെ ( ഏത് കവിയാണ് അണ്ണാ ?? ) വരുന്നതിനെ വരുന്ന്നതിനെ സ്വീകരിക്കുകയും . പോകുന്നത്ടിനെ ഉപേക്ഷിച്ചു ആ നഷ്ടത്തില്‍ ദുഖിക്കാതെയും ഇരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.
Subscribe to:
Comments (Atom)