Thursday, August 28, 2008

ബ്ലോഗുകള്‍ കഥ പറയുന്നു !

ഇതു എന്റെ എത്രാമത്തെ ബ്ലോഗ് ആണെന്ന് ഒന്നു ഓര്‍ത്തു നോക്കി . പതിമൂന്നാമാത്തെത് എന്നാണു ഓര്‍മ. ഇടക്കിടെ ബ്ലോഗുകള്‍ ഉണ്ടാക്കുക അതില്‍ കുത്തിക്കുറിക്കുക പിന്നീട് അതിന്റെ പേരു പോലും മറക്കുക ഇതൊക്കെ ആണ് പതിവു. ഇപ്പൊ വീണ്ടും ഒരാഗ്രഹം ഒരു ബ്ലോഗ് കൂടി തുടങ്ങാന്‍ . പതിമൂന്നു ഒരു നിര്‍ഭാഗ്യ നമ്പര്‍ ആണെന്നാണ്‌ പൊതുവെ വയ്പ്പ് . ഒരാളിന്റെ നിര്‍ഭാഗ്യം വേറെ ഒരാളിന്റെ ഭാഗ്യമാവുകയാണല്ലോ പതിവു . എന്റെ നിര്‍ഭാഗ്യം ആര്‍ക്കെങ്ങിലുംഭാഗ്യം കൊണ്ടു വരുമോ എന്നും നോക്കാമല്ലോ :). ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഇതും ഉപേക്ഷിച്ചെന്നു വരാം. അല്ലെങ്ങിലും ഏതിനെയും പെട്ടെന്ന് സ്വീകരിക്കുകയും അതിലും പെട്ടെന്ന് ഉപേക്ഷിക്കുകയും ചെയ്യുന്ന കാലത്തിലാണല്ലോ നാം ജീവിക്കുന്നത് . കവി പറഞ്ഞതു പോലെ ( ഏത് കവിയാണ്‌ അണ്ണാ ?? ) വരുന്നതിനെ വരുന്ന്നതിനെ സ്വീകരിക്കുകയും . പോകുന്നത്ടിനെ ഉപേക്ഷിച്ചു ആ നഷ്ടത്തില്‍ ദുഖിക്കാതെയും ഇരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

No comments: