Friday, August 29, 2008

ദ്വിതീയാക്ഷര പ്രാസം !!

നേരത്തെ തന്നെ പഠിച്ച്ചിരുന്നുവെങ്കിലുംഎട്ടാം ക്ലാസ്സില്‍ ആണ് മലയാളത്തിലെ അലങ്കാരങ്ങളെയും വൃത്തങ്ങളെയും ഒക്കെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത് . അതിന് കാരണക്കാരന്‍ അന്നത്തെ മലയാളം അദ്ധ്യാപകനായിരുന്ന ചെല്ലമണി സര്‍ ആയിരുന്നു . ഗുരുവും ലഘുവും തരം തിരിച്ചു വൃത്തം ഏതെന്നുകണ്ടു പിടിക്കാനും അലങ്കാരംഉപമയാണോ ഉല്പ്രേക്ഷയാണോഎന്നൊക്കെ അറിയുന്നത് എങ്ങനെ എന്നും ഒക്കെ അദ്ദേഹമാണ് ഞാനുള്‍പ്പെട്ട എട്ടു കെ ഡിവിഷന്‍ കാരെ പഠിപ്പിച്ചത് . നേരത്തെ തന്നെ കഥയിലും കവിതയിലുമൊക്കെ തല്പ്പര്യമുണ്ടായിരുന്ന ( പഠിക്കാനുണ്ടായിരുന്ന കഥയിലും കവിതയിലും അത്ര താല്‍പ്പര്യമില്ലായിരുന്നു ! ) എനിക്ക് ഈ ഗുരുവും ലഘുവും അലന്കാരവും ഒക്കെ പെരുത്ത്‌ ഇഷ്ടപ്പെട്ടു .

പിന്നീട് ഏത് കവിത കിട്ടിയാലും വൃത്തം പരിശോധിക്കുക അക്കാലത്തെ ഒരു ഇഷ്ടവിനോദമായിരുന്നു. ആ കാലത്താണ് ദ്വിതീയാക്ഷര പ്രാസതെയും പ്രാസ വാദത്തെയും പറ്റിയൊക്കെ അറിഞ്ഞതും. പിന്നീട് അന്ന് kഉത്ത്തിക്കുരിചിരുന്നുന്ന കവിതകളില്‍ ഒക്കെ ഈ വൃത്തവും അലന്കാരവും പരീക്ഷിച്ചു നോക്കാന്‍ തുടങ്ങി.
ഈയിടെ ഒരു സുഹൃത്തുമായുള്ള സംഭാഷണ മദ്ധ്യേ ദ്വിതീയാക്ഷര പ്രാസവും കടന്നു വന്നു. അന്നെഴുതിയ ഒരു കവിത ഓര്‍ക്കാന്‍ ശ്രമിചെങ്ങിലും പൂര്‍ണമായി വിജയിച്ചില്ല. അതെഴുതി വച്ചിരുന്ന നോട്ട് ബുക്ക് കണ്ടുപിടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു . അതിലെ ചില വരികള്‍ മാത്രം ഓര്‍മയില്‍ വന്നു....

ഏകാനായാപ്പുഴ തന്‍ തീരതായ് നടക്കവേ
മൂകനായ്‌ ഞാന്‍ ചിന്തിച്ചു പോയെന്റെ ബാല്യ കാലം
കളാരവമുതിര്‍ത്തു പായുന്ന നദിയിലായി
കളകള രാവമുയര്‍ത്തി നീങ്ങുന്ന താറാക്കൂട്ടം ....................................
ശാരദ മേഘങ്ങള്‍ പാറും ദൂരെയായ് കാണാം
തീരതായല്പ നേരം നടന്നു ഞാന്‍ സചിത്തനായ്..
..................................
പെട്ടെന്നായ് ഭീകരമായൊരു കരിം നിഴല്‍
ഞെട്ടി ഞാനെന്റെ മേല്‍ പതിച്ചത് കാണവേ
കൂര്‍ത്ത നഖരുകള്‍ കൊണ്ടെന്നെ പൊക്കിയെദുത്തെന്
നേര്‍ത്ത രോദനം മുഴങ്ങിയാ പ്രദീശ്രത്ത്തില്‍
............
ഞെട്ടിയുണര്ന്നെനീറ്റ് ഞാന്‍ പെട്ടെന്ന് തീ-
പ്പെട്ടിയെടുതുരച്ച്ച്ചു കത്തിച്ചു മേശ വിളക്ക്
പുഴയില്ലാ വഴിയില്ലാ കഴുകനുമില്ലയാ
പഴയാല്‍ മരവും കാണാനില്ലെന്തല്ഭുതം
പയ്യെ ഞാന്‍ മനസ്സിലാക്കിയാ സ്വപ്നതെയെന്‍
ശയ്യയിലേക്ക് വീനുരക്കതിന്‍ പിടിയിലായ് !!

ഏതാണ്ട് ഇങ്ങനെ ആയിരുന്നു ആ ദ്വിതീയാക്ഷര പ്രാസ കവിത :) .

No comments: