Thursday, August 28, 2008

ഞാനും എന്റെ ബ്ലോഗുകളും !!

ഇതെന്റെ പതിമൂന്നാമത്തെ ബ്ലോഗ് ആണെന്നാണെന്റെ ഓര്‍മ . കഴിഞ്ഞ പന്ത്രണ്ടു ബ്ലോഗുകളും വിസ്മൃതിയില്‍ മറഞ്ഞു . ഇടക്കിടെ ബ്ലോഗുകള്‍ സൃഷ്ടിച്ചു അതില്‍ രചനകള്‍ നടത്തി വിരാജിക്കുകയും പിന്നീട് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. മനപ്പൂര്‍വമല്ല എനിക്കുള്‍പ്പടെ ആര്‍ക്കും ( ആര്‍ക്കും എന്ന് വെറുതെ പറഞ്ഞതാണേ :) തല്പ്പര്യമില്ലാതവുകയും ക്രമേണെ അത് ഞാന്‍ മറക്കുകയും (പാസ്സ്‌വേര്‍ഡ്‌ ഉള്‍പ്പടെ ) ആണ് പതിവു. അല്ലെങ്ങിലും ഈ ലോകത്തില്‍ എല്ലാം എപ്പോഴും പെട്ടെന്ന് മറക്കുന്നതാനല്ലോ സൌകര്യം .
ആയാത മായാതമപേക്ഷണീയം
ഗതം ഗതം സര്‍വ മുപേക്ഷണീയം
അലം വൃഥാമോദേന ഖേദ നാഭ്യ
അലംഘ നീയാ കമലസനാജ്ഞാ .. എന്നാണല്ലോ ( ithokke enthira nnaa ? )
എന്തിരെങ്ങിലും ആവട്ടെ :)

അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുക

ഞാനും ബില്‍ ഗേറ്റ്സ് ഉം ഗൂഗിള്‍ തുടങ്ങിയ ആശാന്മാരുമോന്നും തന്നെ മലയാളത്തിലും

സംസ്കൃതത്തിലും ഒന്നും വിടഗ്ദ്ധരല്ല എന്നുള്ള സത്യം അറിയിക്കട്ടെ സഖാക്കളെ !

No comments: